Saturday, May 26, 2012

പല്ലിയും പച്ചകാളയും


പല്ലിയും  പച്ചകാളയും  
അധ്യായം  1
നേരം  പാതിരാ  കഴിഞ്ഞു  കാണും . പനി  തലയ്ക്കു  പിടിച്ചാല്‍  പിന്നെ  നല്ല  ഉറക്കം  കിട്ടാറില്ല, മയക്കത്തിലേക്കു  വഴുതി  വീഴുമ്പോള്‍  തന്നെ  ഉപബോധ  മനസ്സില്‍  ആദ്യം  ചെറിയ  പ്രകാശ  വലയങ്ങള്‍  ഉണ്ടാകും  പിന്നെ  അവയ്ക്ക്  വട്ടം  കൂടി  വരും .ഒന്നിന്  പിറകെ  ഒന്നായി  അവ  തെളിഞ്ഞു  വരും  ഒടുവില്‍  ചിന്ത  മണ്ഡലങ്ങളുടെ  അതിര്‍ത്തി   പൊട്ടിച്ചു  അവ  രണ ഭേരി  മുഴക്കും. ചിലപ്പോള്‍  അതെന്നോട്‌  തന്നെ  ആവാം  അല്ലെങ്കില്‍    പ്രപഞ്ച്തോടുള്ള  എന്റെ  വെല്ലു    വിളി  ആകാം . ഈയിടേ    സ്വപ്നങ്ങളില്‍  രണ്ടു  ഭീകര  ജീവികളും  അവ്യക്തമായി  തെളിയാറുണ്ട്  പല്ലിയും  പച്ചകാളയും

പനിക്കുള്ള  മരുന്നിന്റെ  ഡോസ്  കാരണമാണെന്ന്  തോന്നുന്നു  ഇത്തവണ  പ്രകാശ  വലയങ്ങളും അവയിലേറി  വരുന്നു  ഭീകര  ജീവികളോ  എന്നെ  തേടി  വന്നില്ല  ,ഉറക്കം  പതുക്കെ  എന്നെ  കീഴ്പെടുത്തി . ഇപ്പോഴെനിക്കെല്ലാം  വ്യക്തമായി  കാണാം , ഹാ൪ബറിനടുത്തുള്ള ബീച്ചില്‍  വൈകീട്ട്  കാറ്റുകൊള്ളന്‍       ഇറങ്ങിയതായിരുന്നു . എവിടെനിന്നോ  ഒരു പച്ചകാള  പറന്നു  വന്നു  അവളുടെ  മേലിരുന്നപ്പോള്‍  അവള്‍  ഏറെ ആഹ്ലാദിച്ചു . ഒടുവില്‍  എന്റെ  കൈ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു  കൊണ്ട്  അവള്‍ പറഞ്ഞു  ഒരു  പക്ഷെ  ഞാനായിരിക്കും  പച്ചകാള  കൊണ്ട്  വന്ന  ഐശ്വര്യമെന്നു. സത്യത്തില്‍ ആരായിരുന്നു ആ ഭാഗ്യം ഞാനോ അതോ അവളോ.
നേരം  ഇരുട്ടി  തുടങ്ങിയപ്പോള്‍  ഒരു  ടാക്സി  പിടിക്കാനായി  ഞാന്‍ റോഡു  മുറിച്ചു  കടന്നു മറുവശത്ത് എത്തി . മഹാനഗരത്തിലെ  ട്രാഫിക്കിനെ പഴിച്ചു  അവള്‍  മറുവശത്ത് തന്നെ നിന്നു . വീഴാറായ  ഒരു  സ്ട്രീറ്റ്  ലൈറ്റിന്റെ  തൂണില്‍  നിന്നും  ഒരു  പല്ലി   അവളുടെ  മേലെട്ടു  ചാടി  പെട്ടന്നു  ഒരു  വന്‍  ശബ്ദത്തോടെ അവള്‍ക്കരികിളിരുന്ന  ഒരു  ബൈക്ക്  പൊട്ടിത്തെറിച്ചു, ഒരാഗ്നിഗോളം  അവളെ  വിഴുങ്ങുന്നത്  റോഡിനു  മറുവശം  നിന്നും  ഞാന്‍  കണ്ടു.
അമ്മേ  എന്നുറക്കെ  വിളിച്ചു  കൊണ്ട്  ഉറക്കമുണര്‍ന്നു , മേലാകെ  വിയര്‍ത്തിരിക്കുന്നു  തൊണ്ട  വരളുന്ന  പോലെ  കുറച്ചു  വെള്ളം  കുടിച്ചു  നോക്കി  ദാഹം  തീരുന്നില്ല  ഒരു  പക്ഷെ    തീ  ഗോളം  ഇറങ്ങി  പോയത്    തൊണ്ട  വഴി  ആയിരിക്കുമോ  ?
സമയം  മൂന്നു  മണി  ആയിര്ക്കുന്നു  ഇനി  ഉറക്കം  വരും എന്ന്   തോന്നുന്നില്ല . എഴുന്നേറ്റിരുന്നു  ലൈറ്റ്  തെളിച്ചു . ചുമരിലെ  കാന്‍വാസില്‍  അവള്‍   എന്നെ  നോക്കി  പുഞ്ചിരി  തൂകി  നില്‍ക്കുന്നു . കടല്‍  തീരതിനടുത്തുള്ള  ഫൈന്‍  ആര്‍ട്സ്  ഗാലരിയിലെ താടിക്കാരന്‍  വരച്ചതാനി ചിത്രം , സൂര്യസ്തമയത്തില്‍ കടല്‍  തീരത്ത്  നില്‍ക്കുന്ന  ചിത്രം  അസ്തമയ  സൂര്യന്‍  കടലാകെ  ചുവപ്പ്  പരത്തിയിരിക്കുന്നു  ഒപ്പം  കടലില്‍  താണ്  പോകുന്ന  സൂര്യ  ഗോളവും  എല്ലത്തിനു  ഒരു  പീത  വര്‍ണം . കടലില്‍  നിന്നും  ഉയര്‍ന്നു  വരുന്ന  ഒരു  ജല  കന്യകയായി  ആണ്   അവളെ  ചിത്രീകരിചിരിക്കുന്നതെങ്കിലും  പലപ്പോഴും  അഗ്നി  ഗോളതോടൊപ്പം  താഴ്ന്  പോകുന്ന  അവളെ ആണതില്‍   എനിക്ക്  കാണാന്‍   സാധിക്കറുള്ളത് . അതി  തീഷ്ണമായ  നോട്ടം  ആദ്യം  കണ്ടപ്പോള്‍  എങ്ങിനെ  ആണോ  എന്നെ  നോക്കിയത്  അത്  പോലെ  തന്നെ  ആണ്  കാന്‍വാസിലെ  നോട്ടവും
 ഇനി  ഉറങ്ങാന്‍  കഴിയും  എന്ന്  തോന്നുന്നില്ല   ഒരു  സിഗരറ്റു  കത്തിച്ചു  ബാല്കണിയുടെ  വാതില്‍  തുറന്നു  പുറത്തേക്കു  കടന്നു . നല്ല  മഞ്ഞുണ്ട്  കാറ്റും , ഓര്‍മ്മകള്‍  പുറകോട്ടു  ചലിച്ചു  തുടങ്ങി  ഇത്  പോലൊരു  മഞ്ഞുള്ള  വെളുപ്പാന്‍  കാലത്താണ്  ആദ്യമായവളെ കാണുന്നത് . ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കു  മുന്  ബഹുരാഷ്ട്ര  ഇന്‍ഷുറന്‍സ്  കമ്പനിയുടെ മാനേജര്‍ ആയി  നിയമനം  കിട്ടിയപ്പോള്‍
ട്രെയിനിങ്ങിനായി  മുബൈയിലേക്ക് വന്നപ്പോള്‍. യാത്ര  വിമാനത്തിലക്കിയാല്‍  തന്റെ   ബട്ജെറ്റിനെ   അത്  ബാധിക്കും  എന്നറിയാമായിരുന്ന    എന്‍റെ  മാനേജര്‍  എനിക്ക്  ട്രെയിനില്‍  ആണ്  യാത്ര  അറേഞ്ച്  ചെയ്തു  തന്നത് . കൊങ്കണ്‍ വഴി  നല്ല  പ്രകൃതി  സൌന്ദര്യമൊക്കെ  ആസ്വദിച്ച്  പോയി  വാ  മോനെ  എന്ന്  ആശംസിക്കുകയും  ചെയ്തു    മാന്യന്‍
 . ട്രെയിന്‍  ഇങ്റങ്ങി ഹോട്ടലിലേക്ക് വിളിച്ചു  ടാക്സികള്‍ എല്ലാം ഓട്ടം  പോയിരിക്കുകയാണ്  മിനിമം  ഒരു  മണിക്കൂറെങ്കിലും വെയിറ്റ്  ചെയ്യാമെങ്കില്‍  വണ്ടി  വിടാമെന്ന്  അല്ലെങ്കില്‍  സ്വന്തമായി  ടാക്സി  പിടിച്ചു  പോന്നുകൊള്ളന്‍  ഹോട്ടല്‍ ഹെല്പ് ഡസ്ക് അറിയിച്ചു   ഒട്ടും  പരിചിതമല്ലാത്ത  ഒരു  നഗരത്തില്‍  അതി  രാവിലെ  ടാക്സി  വിളിക്കുവാനുള്ള  സാഹസത്തിനു  മുതിര്‍ന്നില്ല  പകരം  വെയിറ്റ്  ചെയ്യാമെന്നറിയിച്ചു
വീശിയടിക്കുന്ന  തണുത്ത  കാറ്റത്തു  ഒരു  ചൂടന്‍  ചായയും  വാങ്ങി  പ്ലാട്ഫോറം   ബെഞ്ചില്‍ ഇരുന്നു . ചുറ്റുപാടും  കണേണാടിക്കുന്നതിനിടയില്‍  അറിയാതെ  അവളില്‍  ഒരു  നിമിഷം  കണ്ണുടക്കി    തണുത്ത  വെളുപ്പാന്‍  കാലത്തും  ആരോടോ  മൊബൈലില്‍  ചൂടാകുന്നു  . ആഖ്രോശങ്ങള്‍ക്ക്   മൂര്‍ച്ച  കൂടിയപ്പോള്‍  പറയുന്നതെന്തനെന്നറിയാന്‍   എനിക്കും  ആകാംഷയായി. ഞാന്‍  പതുക്കെ  ചെവി  വട്ടം  പിടിച്ചു  അവള്‍ക്കടുതെക്ക്  നടന്നു . ഞാനറിയാതെ  എന്നെ  പിന്തുടര്‍ന്ന   എന്റെ  നിഴല്‍  എപ്പഴോ  എന്നെ  കവച്ചു  വെച്ച്  അവള്‍ക്കുമേല്‍  പതിഞ്ഞു . അവള്‍  പെട്ടെന്ന്  തിരിഞ്ഞു  പിന്നെ  ഒരു  തീഷ്ണമായ  നോട്ടവും . ആദ്യമൊന്നു  പതറിയെങ്കില്‍  ധൈര്യം  വിടാതെ  മുന്നോട്ടു  നടന്നു  പാതി  കുടിച്ച  ചായ  ഗ്ലാസ്‌  അവള്‍ക്കരികിലുള്ള വേസ്റ്റ്  ബാസ്കറ്റില്‍  മനസ്സില്ലാ മനസ്സോടെ  ഇട്ടിട്ടു  തിരിച്ചു  നടന്നു .ഒരു  മണിക്കൂര്‍  കാത്തിരിപ്പിനു  ശേഷം  ടാക്സിക്കാരന്‍  എത്തിച്ചേര്‍ന്നു . ടാക്സിയുടെ  ബാക്ക് ഡോര്‍ തുറന്നു  കയറാന്‍  തുടങ്ങിയപ്പോള്‍  വീണ്ടും  അതേ തീഷ്ണ  നോട്ടം , അവള്‍  തനിക്കു  മുന്‍പേ  സീറ്റ്‌  പിടിച്ചിരിക്കുന്നു . ടാക്സിക്കാരന്റെ  മറാത്തി  കലര്‍ന്ന  ഹിന്ദിയില്‍  എന്നോട്  പറഞ്ഞു  അവളും  ഹോട്ടലിലെ  ഗസ്റ്റ്  ആണ്  അത്  കൊണ്ട്  ടാക്സി  ഷെയര്‍  ചെയ്യേണ്ടിവരും . മനസ്സില്ല  മനസ്സോടെ  ഫ്രന്റ്‌  സീറ്റില്‍  കേറി  ഇരിപ്പായി . യാത്രക്കിടയില്‍  അങ്ങിങ്ങായി  തെളിഞ്ഞിരുന്ന  സ്ട്രീറ്റ്  ലൈറ്റില്‍  അവളുടെ  മുഖം  റിവ്യൂ  മിററില്‍   കാണാന്‍  പലവട്ടം  ശ്രമിച്ചെങ്കിലും    നോട്ടം  എന്നെ  ഭയപ്പെടുത്തി
ഒരു  മാസത്തെ  ട്രെയിനിങ്ങിനിടയില്‍   എപ്പോഴോ  ഞങ്ങള്‍  സുഹൃത്തുക്കളായി പിന്നെ    സൌഹൃദം  പ്രണയത്തിനു  വഴിമാറി നാട്ടിന്‍പുറത്തു വളര്‍ന്നത്‌  കൊണ്ടാണെന്ന്  തോന്നുന്നു  അവള്‍ക്കു  നിമിത്തങ്ങളില്‍  വലിയ  വിശ്വാസമാണ്,   മഹാനഗരിതില്‍  വെച്ച്  പരസ്പരം   കാണാനിടയായത് ഒരു  നിമിത്തമാണെന്ന് വിശ്വസിക്കാനാണ്  അവ്ളിഷ്ടപെട്ടത്‌  അത്  തിരുത്താന്‍  ഞാനൊട്ടു മിനക്കെട്ടുമില്ല .  മഹാ  നഗരത്തിലെ  അപരിചിതത്വം  മറയാക്കി  ഞങ്ങള്‍  ജീവിതം   ആഘോഷിച്ചു . ട്രെയിനിംഗ്  കഴിഞ്ഞു  നാട്ടിലെത്തിയാല്‍  ഉടന്‍  തന്നെ വിവാഹിതരാവനും ഞങ്ങള്‍  തീരുമാനിച്ചു നിമിത്തങ്ങള്‍ ഞങ്ങളെ  അടുപ്പിചെങ്കിലും വിധി  എന്നെന്നേക്കുമായി ഞങ്ങളെ അകറ്റി . ഒടുവില്‍  അവളെ  പറ്റിയുള്ള ഒരു  പിടി  നീറുന്ന  ഓര്‍മകളുമായി  ഞാന്‍  തനിച്ചു  നാട്ടിലേക്കു  മടങ്ങി








വര്‍ഷങ്ങള്‍ക്കു  ശേഷം  വീണ്ടും  അവരെന്തേ  എന്നെ  തേടി  എത്താന്‍ .

അദ്ധ്യായം 2
വര്‍ഷങ്ങള്‍  കുറേ  കടന്നു  പോയി , നാളെയുടെ  അനിശ്ചിതാവസ്ഥയെ പറ്റി  ജനങ്ങളിലെ ഭീതിയും , കൈ  നനയാതെ  കാശിരട്ടിപ്പിക്കാനുള്ള  ശരാശരി   മലയാളിയുടെ  ആ൪തിയും  എന്നെ  ഒരു  നല്ല  ഇന്‍ഷുറന്‍സ്  പ്രൊഫെഷണല്‍ ആക്കി  വളര്‍ത്തി . ഇന്ന്  ഞാന്‍  അതെ  ഇന്‍ഷുറന്‍സ്  കമ്പനിയുടെ ബ്രാഞ്ച്  മാനേജര്‍  ആണ് . എന്റെ  വളര്‍ച്ചയില്‍  ഒരു  പാട്  സഹായിച്ച  ഒരു  വ്യക്തി  ആണ്  തങ്കച്ചന്‍ ,എന്റെ  കീഴില്‍  പ്രവര്‍ത്തിക്കുന്ന ഒരു   ഇന്‍ഷുറന്‍സ് അഡ്വൈസര്‍. ഇന്‍ഷുറന്‍സ്  മാത്രമറിയാമയിരുന്ന    എന്നെ  കച്ചവടം  പഠിപ്പിച്ച  എന്റെ  ഗുരു  എന്ന്  വിളിക്കാനാണ്  എനിക്ക്  താത്പര്യം .
പുതിയ  ഒരു  പ്രോടക്ടിന്റെ   ട്രെയിനിങ്ങില്‍  പങ്കെടുക്കാന്‍  ക്ഷണിച്ചപ്പോള്‍  തങ്കച്ചന്‍  ചോദിച്ച  ഒരു  ചോദ്യമുണ്ട് . 3 കൊല്ലം  കൊണ്ട്  കാശിരട്ടിക്കുമെന്നു  പടിപ്പിക്കനല്ലേ  സാറെ    3 ദിവസത്തെ  ട്രെയിനിംഗ്  എനിക്കെന്തു  കിട്ടും  എന്ന്  പറ  എന്നിട്ട്  പറയാം  വിക്കണോ  വേണ്ടയോ  എന്ന്. കഷ്ടം ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ്  കമ്പനിയുടെ  പ്രോഡക്റ്റ് സ്ട്രാട്ടെജിസ്റ്റും ട്രെയിനിംഗ് ഹെട്സും  മഹാന്റെ  മുന്‍പില്‍  മുട്ട്  കുത്തുകയെ ഉള്ളൂ. 20 ശതമാനം  കമ്മീഷനും  ഏര്‍ളി ബേര്‍ഡ് പ്രയിസ്സായി  ആയി  ഒരു  മൈക്രോ  വേവ്  ഓവനും  മുന്നോട്ട്  വെച്ചിട്ടും തങ്കച്ചന്‍  വീഴുന്നില്ല . ഒടുവില്‍  ഒരു  ബ്രമാസ്ത്രം  താനെ പ്രയോഗിച്ചു  20 ലക്ഷത്തിന്റെ  പോളിസി  പിടിക്കുകയാണെങ്കില്‍ ഒരു  പാട്ടായ ട്രിപ്പ്‌ . അതില്‍  അച്ചായന്‍  വീണു . ഇന്ത്യയില്‍  ഇന്‍ഷുറന്‍സ്  വരളുന്നില്ലെകിലും  ഇന്ത്യയിലെ  ഇന്‍ഷുറന്‍സ് കാരെ കൊണ്ട്  പട്ടായയില്‍ ടുറിസം   വളരുന്നുണ്ട്‌ .

പിറ്റേന്ന്  രാവിലെ  തന്നെ   അച്ചായന്‍  വിളിച്ചു. ഒരു  ജോയിന്റ്  കാള്‍  ഉണ്ട് ഉടനെ  പുറപ്പെടുക . അച്ചായന്‍റെ  കാളിനു പോകുമ്പോള്‍  കാര്‍  മസ്റ്റ്‌   ആണ്  അതും  മുന്തിയ  ബ്രാന്‍ഡ്‌  കാര്‍  തന്നെ  ആകണം  ഇതാണ്  അച്ചായന്‍  എന്നാ  കച്ചവടക്കാരന്റെ  ആദ്യത്തെ പ്രിന്‍സിപ്പല്‍. തൃശ്ശൂരിലെ  ഒരു  പഴയ  ജുവല്ലറിക്കാരന്‍ ആണ്  ഇന്നത്തെ ഇര  പേര്  തോമസ്‌ .  കമ്പനിയുടെ  വളര്‍ച്ചാ നിരക്കിനെ  പറ്റിയും  ഷെയര്‍  മാര്‍കെറ്റിന്റെ ഏറ്റകുറച്ചിലിനെയും  അവ   നല്‍കിയേക്കാവുന്ന  ഭാസുര  ഭാവിയെ  പറ്റിയും  വാ  തോരാതെ  ഞാന്‍  തോമസ്  ചേട്ടന്  മുന്‍പില്‍  നിരത്തി . ഇവയില്‍  ഒന്നും വ്യാപ്രിതനകാതെ തങ്കച്ചന്‍ പറമ്പിലോട്ടു  നോക്കിയിരിന്നു . ഒടുവില്‍  ഒരു  ചോദ്യം  അതും  തോട്ടം  നോക്കനിറങ്ങിയ  ചേട്ടന്റെ  ഭാര്യ  മേരിചേട്ടത്തിയോടു.
മേരിചേട്ടത്തിയേ    ഇത്തവണ  അടക്ക  എന്നാ  വിലക്കാ കൊടുത്തെ”. ഞാന്‍  ഒന്ന്  ഞെട്ടിപ്പോയി  ഇയാളിവിടെ  അടക്ക  വാങ്ങാന്‍  വന്നതാണോ  അതോ  പോളിസി  പിടിക്കാനോ?. “സാറിവിടെ  ഇരി  ഞാനും  ചേട്ടത്തിയും  കൂടെ  തോട്ടമൊക്കെ  ഒന്ന്  നോക്കിയെച്ചു  വരം എന്ന്  പറഞ്ഞു തങ്കച്ചന്‍  മുറ്റത്തേക്കിറങ്ങി . തങ്കച്ചന്റെ കോര്‍പ്പറേറ്റ്  ലോബ്ബിയിങ്ങിനു മുന്‍പില്‍  ആദ്യം  പകച്ചു  നിന്നെങ്കിലും  പിന്നെടെനിക്കും  കാര്യം  മനസ്സിലായി.
10 മിനിട്ടിനകം  തങ്കച്ചന്‍  ചേട്ടത്തിയും  മടങ്ങി  എത്തി  കച്ചവടം  ഉറപ്പിച്ച  മട്ടാണ് , വന്നു  കേറിയ  ഉടനെ  അച്ചായന്റെ  വക  ഒരു  കമ്മന്റ്  അപ്പോഴേ  തോമച്ചായ  സാറ്  നമ്മുടെ  സ്വജാതിക്കരനാ, ഇത്രേം  ദൂരം  വണ്ടി  ഓടിച്ചു  വന്നത്  അച്ചപ്പോം  കുഴലപ്പോം  തിന്നാനല്ല . സാറിന് ഒരാവശ്യംവരുമ്പോ  നമ്മളല്ലേ  സഹായിക്കേണ്ടത് . ചേട്ടത്തി  ഒരു  25 നു  സമ്മതിച്ചിട്ടുണ്ട് ഇനി ചേട്ടന്‍  കൂടെ  സമ്മതിച്ചാല്‍  മതി . തോമസ്  ചേട്ടന്‍  ഒന്നും  മിണ്ടുന്നില്ല  തങ്കച്ചന്‍  തുടര്‍ന്നു. ഇടക്കെപ്പോഴോ  ഉത്തരത്തില്‍ ഇരുന്ന  ഒരു  പല്ലി ചിലച്ചു . തങ്കച്ചന്‍   പറഞ്ഞു  കണ്ടോ  പല്ലി ചിലച്ചു  ഇനി  വേറെ  ഒന്നും  ആലോചിക്കാനില്ല  എന്ന്  പറഞ്ഞു  തങ്കച്ചന്‍  കച്ചവടം  20  നു  ഉറപ്പിച്ചു. പിന്നെടെല്ലാം  പെട്ടന്നായിരുന്നു  ഫോര്മില്‍  ഒപ്പ്  വെക്കലും , ചെക്ക്  വാങ്ങലും  എല്ലാം . സാക്ഷിയുടെ  കോളത്തില്‍ മേരി  ചേടത്തി  ഒപ്പ്  വെച്ചപ്പോള്‍  എവിടുന്നോ  ഒരു  പച്ചകാള പറന്നു  വന്നു  അവരുടെ  മേലിരുന്നു. ദേണ്ടെ ഒപ്പിട്ടപ്പോഴേക്കും കാശെത്തി ഐശ്വര്യം  കൊണ്ടല്ലേ  പച്ചകാള   വന്നിരിക്കുന്നെ. തങ്കച്ചന്‍  എടുത്തിട്ട്  തട്ടി . എല്ലാത്തിനും  മൂകസാക്ഷി അയ  ഞാന്‍  അപ്പൊ  മാര്‍ക്കറ്റിംഗ്  ഗുരു  അയ  ഫിലിപ്പ്  കോട്ളരെ പറ്റി  ഓര്‍ത്തു . മാര്‍ക്കറ്റിംഗില്‍ 4 P കളെ  അദ്ദേഹം  കണ്ടെത്തിയപ്പോള്‍  തങ്കച്ചന്‍  അഞ്ചും  ആറും  കണ്ടെത്തിയിരിക്കുന്നു ല്ലിയും  ച്ചകാളയും

ടാര്‍ഗ്റ്  തികച്ചതിന്റെ സന്തോഷം  ഉണ്ടെങ്കിലും  കുറെ  വര്‍ഷങ്ങള്‍ക്കു  ശേഷം പല്ലിയും  പച്ചകാളയും എന്നെ നോക്കി  പല്ലിളിച്ചു .
സമയം  6 മണി  ആയിക്കാണും  മൊബൈല്‍  അടിച്ചപ്പോള്‍  ഞെട്ടി  ഉണര്‍ന്നു. അപ്പുറത്ത്  തങ്കച്ചന്‍ ആണ് , “സാറേ തോമാച്ചന്‍  പോയി  ഇന്നലെ  രാത്രി  നമുക്കൊന്നവിടം  വരെ  ഒന്ന്  പോകണം”.  നിമിത്ത  ശാസ്ത്രം  തെറ്റാറില്ല  എന്നത്  കൊണ്ട്  എനിക്ക്    വാര്‍ത്ത‍  കേട്ടപ്പോള്‍  ഞെട്ടല്‍  ഉണ്ടായില്ല. ഏതാണ്ട്  10 മണിയോടെ  ഞങ്ങള്‍  തോമാച്ചന്റെ  വീട്ടിലെത്തി . അറിയാതെ  എന്റെ  കണ്ണുകള്‍  ഉത്തരത്തിലേക്കു  നീങ്ങി  ഇല്ല  അവനവിടില്ല  ഒരു  പക്ഷെ  ഉധിഷ്ട  കാര്യാ  ഉപകാര സ്മരണക്കു  വേണ്ടി  വല്ല  നേര്ച്ചക്കും  പോയി  കാണും . ചുമരില്‍  തോമസ് ചേട്ടന്റെ ഒരു  ചിരിക്കുന്ന  ചിത്രത്തില്‍ ആരോ മാല ചാര്‍ത്തി  വെച്ചിരിക്കുന്നു.  മാലയില്‍ പറ്റിച്ചേര്‍ന്നു  പച്ചകാള  ഇപ്പോഴും  അവിടുണ്ട് . അനുശോചനം അറിയിച്ചു  തിരികെ   നടക്കാന്‍  തുടങ്ങിയപ്പോഴാണ്  അത്  സംഭവിച്ചത് . ഫോട്ടോക്ക്  പിറകില്‍  മറഞ്ഞിരുന്ന  പല്ലി  ഒറ്റച്ചാട്ടത്തിന്    പച്ചകാളയെ  വായിലാക്കി എന്നിട്ട്  ചുമരിലെ  ഒരു  വിള്ളലില്‍  മറഞ്ഞു .
നിമിത്തത്തിന്റെ ഈ  പുതിയ  വഴിത്തിരിവ്  മനസ്സിലാക്കാന്‍  അധികം  സമയം  വേണ്ടി  വന്നില്ല . വീട്ടിലെത്തി  ടിവി    ഓണ്‍  ചെയ്തപ്പോള്‍  ഒരു  സ്ക്രോള്‍ ന്യൂസ്‌  കണ്ടു  "തോമസിന്റെ  മരണം  കൊലപാതകം !!!!  ഇന്‍ഷുറന്‍സ് തുക തട്ടിക്കാന്‍ എന്ന് സംശയം ഭാര്യ  മേരി    പോലീസ്  കസ്റ്റടിയില്‍"



No comments: